ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയില്‍ മയക്കു മരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നു. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയാണ് വെളിപ്പെടുത്തല്‍. ഇപ്പോൾ പുതിയതായി ‘മ്യാവു-മ്യാവു’ എന്ന വിളിപ്പേരിലുള്ള മയക്കു മരുന്നും വ്യാപകമാണ്. ജമ്മു കശ്മീരില്‍ നിന്നും മയക്കുമരുന്നിന്റെ കടത്ത് വ്യാപകമാണ്.
പ്രധാനമായും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് മയക്കു മരുന്നുപയോഗം വര്‍ധിച്ചുവരുന്നത് എന്ന് ഡൽഹി പോലീസും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സാക്ഷ്യപ്പെടുത്തുന്നു. നോര്‍ത്ത് ക്യാംപസിന് സമീപമുള്ള കശ്മീരി ഗേറ്റ്, ശാസ്ത്രി പാര്‍ക്ക് എന്നിവയ്ക്ക് പുറമേ മാളവ്യ നഗര്‍, മുനിര്‍ക്ക എന്നീ സ്ഥലങ്ങളിലും വില്പന വ്യാപകമാണ്.
ഈ വര്‍ഷം മേയ് 15 വരെ 131 കേസുകളിലായി 151 പേരാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 102 കേസുകളിലായി 122 പേരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments