കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് പഠന ശേഷമുള്ള മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നടപടി. ഇന്നലെ രാവിലെയാണ് ഇരുപതിലധികം മനുഷ്യശരീരങ്ങളുടെ ഭാഗങ്ങള്‍ കാക്കകളും നായ്ക്കളും ചേര്‍ന്ന് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ ആഴത്തിലുള്ള കുഴിയെടുത്ത് മണലും മണ്ണും ചേര്‍ത്ത് അടക്കം ചെയ്യേണ്ടതിന് പകരം ആവശ്യത്തിന് ആഴമില്ലാത്ത കുഴിയില്‍ വെറുതെ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ തുറന്നിടുന്നത് മൂലം സമീപവാസികൾക്ക് ആരോഗ്യ ഭീഷണി നിലനിൽക്കുന്നുണ്ട്. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തത്തി.മൃതദേഹങ്ങളോടെ അനാദരവാണ് കാട്ടിയതെന്നും നാട്ടുകാർ ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ മെഡിക്കല്‍ കോളജ് അധികൃതരുമായി ചര്‍ച്ച നടത്തി.ആരോഗ്യവകുപ്പ് കർശന നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments