ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും സോണിയ ഗാന്ധി പാടിയിറങ്ങുന്നു. വരുന്ന ഒക്ടോബറില്‍ സ്ഥാനം ഒഴിയാനാണ് തീരുമാനം. പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിച്ചു പൂര്‍ണ ചുമതലകള്‍ കൈമാറും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് തീരുമാനം എടുത്തത്. സംഘടനാ തിരഞ്ഞെടുപ്പുകള്‍ക്കുശേഷം ഒക്ടോബര്‍ 15 ന് സ്ഥാന കൈമാറ്റം ഉണ്ടാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ക്കിംഗ് കമ്മിറ്റിക്കു നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റിയാണ് രാഹുലിനെ അധ്യക്ഷനാക്കണം എന്ന് തീരുമാനിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും ഉള്‍പ്പടെ ഉള്ളവര്‍ തീരുമാനത്തെ അനുകൂലിച്ചിരുന്നു. സംഘടനയെ ശക്തിപ്പെടുത്തണം എന്നും തിരഞ്ഞെടുപ്പ് എത്രയും വേഗം സത്യസന്ധമായി തീര്‍ക്കണമെന്നും സോണിയ ഗാന്ധി വര്‍ക്കിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
Post Your Comments