
സീതാപുർ: മോഷണശ്രമം തടയുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി. ബിസിനസ്സുകാരനായ ഗൃഹനാഥനെയും ഭാര്യയെയും മകനെയുമാണ് അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ സീതാപുരിലാണു സംഭവം. മോഷണശ്രമവും കൊലപാതകവും സിസിടിവിയിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
സുനിൽ ജയ്സ്വാൾ (60) രാത്രി ഒൻപതരയോടെയാണ് സിവിൽ ലൈൻസിലുള്ള തന്റെ വീട്ടിലെത്തിയത്. പിന്നാലെയെത്തിയ അക്രമികൾ ബൈക്ക് പാർക്ക് ചെയ്തയുടനെ ഇയാളുടെ കൈവശമുള്ള ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു. ജയ്സ്വാളിനുനേർക്കു ഇതു ചെറുക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഭാര്യയും മകനുമെത്തിയെങ്കിലും അവർക്കുനേരെയും അക്രമികൾ വെടിയുതിർത്തു. മൂവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
Post Your Comments