Latest NewsIndia

എയര്‍ഇന്ത്യ ഗവര്‍ണറോട് മാപ്പ് പറഞ്ഞു

 

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സഞ്ചരിക്കേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ വിമാനം ഒന്നര മണിക്കൂര്‍ വൈകിയതിന് എയര്‍ഇന്ത്യ ഗവര്‍ണറോട് മാപ്പ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 11ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഗവര്‍ണര്‍ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം ഇന്ന് പുലര്‍ച്ചെ 1.30നാണ് പുറപ്പെട്ടത്.

ദോഹയില്‍ നിന്നുള്ള വിമാനം എത്താന്‍ കാത്തിരുന്നതാണ് ഗവര്‍ണറുടെ വിമാനം വൈകിയതിന് കാരണമായി എയര്‍ഇന്ത്യ പറഞ്ഞത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ വരുന്നവര്‍ക്ക് കണക്ഷന്‍ ഫ്‌ളൈറ്റായി ഗവര്‍ണറുടെ വിമാനത്തെ ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നായിരുന്നു എയര്‍ഇന്ത്യയുടെ ഭാഷ്യം. നേരത്തെ ഇത് സംബന്ധിച്ച് ഗവര്‍ണര്‍ എയര്‍ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button