Latest NewsKeralaNews

ഉറങ്ങുന്നവരെ ഉണര്‍ത്താം, പക്ഷെ ഉറക്കം നടിക്കുന്നവരെ ? മാധ്യമങ്ങളുടെ നിശബ്ദതയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍

തിരുവനന്തപുരം : പത്രപ്രവര്‍ത്തകരെ പരിഹസിച്ചുള്ള അഡ്വക്കേറ്റ് ജയശങ്കന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ചര്‍ച്ചയാകുന്നു. ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെ താരാട്ടുകയേ വഴിയുളളൂ എന്ന തലകെട്ടോട് കൂടിയാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്കില്‍ വിവരങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

കൊല്ലത്തെ മാതൃഭൂമി ലേഖകൻ വി.ബി.ഉണ്ണിത്താനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അബ്ദുൽ റഷീദിനെ പോലീസ് സൂപ്രണ്ടായി പ്രമോട്ടു ചെയ്തു തിരുവനന്തപുരം ക്രൈംബ്രാഞ്ചിൽ നിയമിച്ചതും സിബിഐ അറസ്റ്റ് ചെയ്ത ശേഷം സസ്‌പെൻഷനിലായ റഷീദിനെ, കേസ് തീരുംമുമ്പേ തിരിച്ചെടുത്തത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണ്.

എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഡിപിസി ലിസ്റ്റ് തിരുത്തി ഇവര്‍ക്ക് പ്രമോഷൻ നല്‍കുകയും ചെയ്തുവെന്നും പക്ഷെ എല്ലാ വിവരങ്ങളും ചര്‍ച്ചാ വിഷയമാക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ ഇങ്ങനെ ഒരു സംഗതി അറിഞ്ഞില്ലേയെന്നും ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button