ബീജിംഗ്•അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുമ്പോഴും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരു ‘വെടിയുണ്ട’ പോലും പൊട്ടിയിട്ടില്ലെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് ചൈന.
“പ്രധാനമന്ത്രി മോദിയുടെ പോസിറ്റീവ് പരാമര്‍ശം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു”- ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. മോദി റഷ്യ സന്ദര്‍ശനത്തിനിടെ നടത്തിയ ഈ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം.
“ചൈനയും ഞങ്ങളുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടെന്നുള്ളത് ശരിയാണ്. പക്ഷെ, കഴിഞ്ഞ 40 വര്‍ഷത്തിനിടെ, ഇതിന്റെ പേരില്‍ ഒരു വെടിയുണ്ട പോലും പൊട്ടിയിട്ടില്ല”- എന്നായിരുന്നു സെന്റ് പീറ്റേഴ്സ് ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേ മോദി പറഞ്ഞത്.
രണ്ട് പ്രധാനരാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മില്‍ വളരെ ശക്തവും, സ്ഥിരവും, ആഴത്തിലുള്ളതുമായ നയതന്ത്ര ബന്ധങ്ങള്‍ കാത്ത്സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്നും ഹുവാ ചുന്‍യിങ് കൂട്ടിച്ചേര്‍ത്തു.
Post Your Comments