NattuvarthaLatest NewsNews

വടക്കേ മലബാറിലെ ഈ വർഷത്തെ തെയ്യകളിയാട്ടങ്ങൾക്ക് സമാപനമായി

ബിനിൽ കണ്ണൂർ

കണ്ണൂർ•കണ്ണൂർ ജില്ലയിലെ വളപട്ടണത്തെ കളരിവാതുക്കൽ ദേവിയുടെ തിരുമുടി ഉയർന്നതോടുകൂടി ഈവർഷത്തെ തെയ്യാട്ടക്കാലത്തിനും വിരാമം ആവുകയാണ്. കളിയാട്ടക്കാലത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് ഇന്നലെ  അത്യുത്തരകേരളത്തിലെ മുന്ന് പ്രധാന ക്ഷത്രങ്ങളിൽ   ഒരേ ദിവസം ആണ്  കളിയാട്ടം നടന്നത് , മടായികാവ് ദേവി ക്ഷത്രം ( തിരുവർക്കാട് കാവ്), നീലേശ്വരം മന്നൻപുറത്തും, വളപ്പട്ടണം കളരിവാതുക്കൽ ക്ഷത്രം എന്നിവടങ്ങളിൽ ആണ് ഇന്നലെ  ഞായറഴ്ച കളിയാട്ടം നടന്നത് . എല്ലാ  തിരുമുടികളും   ഒരേ ദിവസം ഉയർന്നതാണ്  ഈവർഷത്തെ പ്രത്യേകത ആണ് .
കേരളത്തിലെ അനുഷ്ടാന കലാരൂപങ്ങളിൽ ഉത്തര കേരളത്തിലെ തെയ്യത്തിനു പ്രഥമസ്ഥാനം ആണ് ഉള്ളത് . നൂറ്റാണ്ടുകൾ പഴക്കമുള്ള തെയ്യം എന്ന അനുഷ്ടാനകലയിൽ നമ്മുടെ സംസകാരത്തിന്റെയ് ഉൾത്തുടിപ്പുകൾ ആണ് കാത്തു സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒരു കാലത്തു സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നിരുന്ന മലയൻ, വണ്ണാൻ, വേലൻ, മാവിലാൻ, ചിങ്കത്താൻ, പാണൻ, മുന്നൂറ്റൻ, പുലയൻ തുടങ്ങിയ സമുദായക്കാർ ആണ് ഈ അനുഷ്ടാന കലയുടെ നിർവഹണം നടത്തുന്നത്.
ദേവത രൂപങ്ങളെ  കോലമായി കെട്ടിയടിച്ചു ആരാധിക്കുകയാണ് തെയ്യാട്ടത്തിലൂടെ ചെയ്യുന്നത്  , പ്രധാനമായി  ഭഗവതി, കാളി, ചാമുണ്ഡി, ശിവ – വൈഷ്ണവാദി മൂർത്തിയുടെ അംശഭൂതങ്ങളായ ദേവതകൾ , ഭൂതങ്ങൾ, മൃഗദേവതകൾ , നാഗദേവതകൾ, പുരാണ-ഇതിഹാസ കഥാപാത്രങ്ങളായ ദേവതകൾ , യക്ഷ ഗന്ധർവാധികൾ , പൂർവികർ , വീരപുരുഷന്മാർ തുടങ്ങി നിരവധി ദേവതകളുടെ സങ്കൽപത്തിൽ തെയ്യങ്ങൾ ഇകാലയളവിൽ ഇവിടെ കെട്ടിയാടപ്പെടുന്നു.

ദൈവം എന്ന പദത്തിന്റെയ് തത്ഭവം ആണ് ‘തെയ്യം’ , ദേവതരൂപം ധരിച്ചു ആടുന്ന കോലത്തിനെയെല്ലാം   പണ്ടത്തെ കോലത്തുനാടിൽ ‘തെയ്യം’ എന്ന് ആണ് പറയുക. എന്നാൽ വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ‘തിറ’ എന്നും  പറയാറുണ്ട്, കാസർഗോഡ് ജില്ലയിൽ തെയ്യം എന്ന് പറയുന്നതിനെകാളും അറിയപ്പെടുന്നു ‘കോലംകെട്ട് ‘ എന്ന് ആണ്.

തെയ്യത്തിന്റെയ് ചടങ്ങുകൾ നിരവധിയാണ് , ഒരു കാവിൽ തെയ്യം നിശ്ചയിച്ചാൽ കോലക്കാരന് അടയാളം കൊടുക്കൽ മുതൽ ചടങ്ങുകൾ  ആരംഭിക്കുകയായി,  വ്യത്യസ്തമായ നിരവധി  ചടങ്ങുകളിൽ  കൂടിയാണ് തെയ്യം കെട്ട് നടക്കുന്നത്. വ്രതാനുഷ്ടാനം ,കർമാനുഷ്ടാനം , മന്ത്രാനുഷ്ടാനം തുടങ്ങിയ അനുഷ്ടാങ്ങൾ എല്ലാം തെയ്യവുമായി ബന്ധപെട്ടു കിടക്കുന്നു. കാവുകളിലെ സ്ഥാനികർ മുതൽ തെയ്യം കെട്ടുന്ന കോലാകാരൻ വരെ തെയ്യം നിശ്ചയിച്ചാൽ വ്രത ശുദ്ധിയോടു കുടി ഇരിക്കണം എന്നത് ഇതിന്റെ ഒരു പ്രധാന ആചാരം ആണ്.

 തോറ്റം, വെള്ളാട്ടം, തിറ എന്നിങ്ങനെ ആണ് തെയ്യം ഭക്തരുടെ മുന്നിൽ എത്തുന്നത്. കോലം കിട്ടിക്കഴിഞ്ഞാൽ കോലക്കാരൻ പിന്നെ ദൈവം ആണ്, ജനങ്ങളുടെ പരിഭവങ്ങളും, പരാതിയും കേൾക്കുവാൻ വന്നിരിക്കുന്ന അവരുടെ ഇഷ്ട ദൈവമായാണ്  തെയ്യം ഭക്തജനങ്ങളുടെ മുന്നിൽ എത്തുന്നത് .തെയ്യത്തിന്റെയ് ഉരിയാട്ടു കേൾക്കാൻ ആണ് ഭക്തർ എത്തുന്നത് . തെയ്യങ്ങൾ സംസാരിക്കുന്നതിനെ ഉരിയാട്ടു കേൾപ്പിക്കുക എന്ന് ആണ് പറയുക.

തുലാം പത്തിന് കൊളശ്ശേരി വിഷകണ്ഠൻ ക്ഷേത്രത്തിൽ ആരംഭിക്കുന്ന  തെയ്യാട്ടക്കാലത്തിനാണ് കളരിവാതുക്കൽ ഭഗവതിയുടെ മുടി അഴിച്ചതോടെ സമാപനമായി. തുലാം മുതൽ ഇടവംവരെയുള്ള 7 മാസക്കാലം ആണ് മലബാറിൽ കളിയാട്ടങ്ങൾ നടക്കുന്നത് . കർക്കിടകം ഒഴികെയുള്ള മറ്റുമാസങ്ങളിൽ തിരുവപ്പനയും, മുത്തപ്പൻ വെള്ളാട്ടവും മാത്രം ആണ് സാധാരണ കെട്ടിയടിക്കാറുള്ളത്, ചില അപൂർവം തറവാടുകളിൽ അവരുടെ ചില ആരാധനാ മൂർത്തികളെ കെട്ടി അടിക്കാറുണ്ട് എന്ന് പറയപ്പെടുന്നു. കാസർഗോഡ് മുതൽ കോഴിക്കോട് വരെ ആണ് തെയ്യകാവുകൾ പ്രധാനമായുംഉള്ളത്.പ്രധാനമായും ദേവി സങ്കൽപം ആണ് ഇ കാവുകളിൽ കുടുതലും , അതിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ക്ഷത്രം ആണ് വളപ്പട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം .ശാക്തേയ വിധി പ്രകാരം പൂജയും ,ആരാധനയും നടക്കുന്ന ക്ഷത്രങ്ങളിൽ പ്രധാനം . ഇവിടെ ശ്രീ പരമേശ്വരനും , ദേവിയും കുടികുള്ളുന്ന ക്ഷത്രം ആണ് . ദേവിയെ കാളി രൂപത്തിൽ ആണ് ഇവിടെ പ്രതിക്ഷ്ഠ , കൂടാതെ ഉപദൈവങ്ങളും ഉണ്ട് .  21 കോൽ നീളമുള്ള ഏറ്റവും വലിയ തിരുമുടി എന്നതും കളരിവാതുക്കൽ ഭഗവതിക്ക് മാത്രം അവകാശപെട്ടതാണ് . ഏഴു കവുങ്ങു കൊണ്ട് തീർത്ത  പതിനഞ്ചുമീറ്റർ  ഉയരവും നാലുമീറ്റർ  വീതിയുമുള്ള മുടിയാണ് ദേവിയുടേത്. ഈ നീളൻ  മുടി വയ്ക്കുന്ന തെയ്യക്കോലം വിസ്മയംതന്നെയാണ്.  വൈകുന്നേരം അഞ്ചുമണിയോടെ നൂറുകണക്കിനാളുകള് ചേർന്നാണ്  ക്ഷേത്രനടയിലെത്തിച്ചത്. പിന്നെ കോലക്കാരന്റെ ശിരസ്സിലേറ്റി. ഭഗവതിയുടെ കൂടെ 6 ചെറിയ മുടിയോടുകൂടിയ മക്കളുംഉണ്ടായിരുന്നു. തിരുമുറ്റത്ത് ഭഗവതിയും , മക്കളും ഉറഞ്ഞാടി , ഭക്തജനങ്ങൾക്കു കനകപ്പൊടി നൽകി  അനുഗ്രഹം ചൊരിഞ്ഞു  ശേഷം മുടിഅഴിച്ചതോടുകൂടി ഈവർഷത്തെ തെയ്യാട്ടക്കാലത്തിനു പരിസമാപ്തി ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button