സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കിയ കബാലി പതിവ് രജനി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായിരുന്നു. മാസിനോപ്പം ക്ലാസ് പരുവത്തില്‍ അണിയിച്ചൊരുക്കിയ കബാലി രജനീകാന്തിന്റെ അഭിനയ വശങ്ങളെയും നന്നായി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു. പൂര്‍ണമായും സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് താന്‍ ‘കബാലി’യില്‍ അഭിനയിച്ചതെന്ന് തമിഴ് തലൈവര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പാ രഞ്ജിത്ത് എന്ന സംവിധായകന്‍ ഒരു അഭിനേതാവ് എന്ന രീതിയില്‍ തന്നെ നന്നായി ‘കബാലി’യില്‍ പ്രയോജനപ്പെടുത്തിയെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
പാ രഞ്ജിത്ത് വീണ്ടും രജനിയെ നായകനാക്കി ചിത്രം ഒരുക്കുമ്പോള്‍ താരത്തെ മാത്രം ഉപയോഗിക്കാനല്ല ഒരുങ്ങുന്നതെന്ന് വ്യക്തമാണ്. ‘കാല’ എന്ന ചിത്രം രജനീകാന്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷമാകും എന്നാണ് പാ രഞ്ജിത്തിന്‍റെ അഭിപ്രായം. സ്റ്റൈല്‍ മന്നനെ സ്റ്റൈലായി മാത്രം ഉപയോഗപ്പെടുത്താതെ രജനീകാന്തിലെ നടനെക്കൂടി പരിഗണിക്കുന്ന പാ രഞ്ജിത്ത് ഭാവിയിലും മികച്ച രജനീ ചിത്രങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന് കരുതാം. ‘കാല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. അധോലക നായകനായി വ്യതസ്ത ഗെറ്റപ്പിലെത്തുന്ന രജനിയുടെ ‘കാല’ മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
Post Your Comments