ഡൽഹി:എന്‍ഡിടിവി സഹസ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുന്നു. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്. സിബിഐ രജിസ്‌ററര്‍ ചെയ്തിരിക്കുന്ന കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. റെയ്ഡിനെ തുടര്‍ന്ന് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്‌ററര്‍ ചെയ്തു.
ഐസിഐസിഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇരുവരുടെയും ഡൽഹിയിലെയും, ഡെറാഡൂണിലെയും വസതികളിലടക്കം, നാല് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി സിബിഐ അറിയിച്ചു.
ഐസിഐസിഐ ബാങ്കില്‍ നിന്നും എടുത്ത തുക ഭാര്യ രാധികറോയിയുടെ പേരില്‍ മാറ്റി എന്ന കേസില്‍ പ്രണോയ് റോയ്ക്കും, എന്‍ഡിടിവിക്കുമെതിരെ ഡൽഹി ഹൈക്കോടതിയില്‍ കേസ് നിലനിന്നിരുന്നു.
Post Your Comments