ന്യൂഡൽഹി: മൊബൈൽ കണക്ഷന് ആധാർ നിർബന്ധമാക്കി കേന്ദ്രസർക്കാർ. നിലവിലുള്ള എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം. ഓരോ ഫോണ്‍ ഉപഭോക്താവിന്റെയും പൂര്‍ണ്ണവിവരങ്ങള്‍ ടെലികോം കമ്പനികളില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. നടപടികൾ പൂർത്തീകരിക്കാൻ ഒരു വർഷത്തെ സാവകാശമാണ് ടെലികോം കമ്പനികൾക്ക് നൽകിയിരിക്കുന്നത്.
പുതിയ കണക്ഷനുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. ഇതിനായി ബയോമെട്രിക് സംവിധാനം ഒരുക്കാനും കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടിക്ക് ശേഷമാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കും നിബന്ധന നടപ്പിലാക്കുന്നത്.
Post Your Comments