പറവൂര്‍: എറണാകുളം പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മേരി, മകനായ മേല്‍ബിന്റെ ഭാര്യ ഹണി, മേല്‍ബിന്റെ മകന്‍ ആരോണ്‍ എന്നിവരാണ് മരിച്ചത്. ചില്ല് പൊട്ടിച്ചാണ് മെല്‍ബിന്‍ പുറത്തിറങ്ങിയത്. മൂന്നുപേരെയും രക്ഷപെടുത്താന്‍ മെല്‍ബിന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
അര്‍ധരാത്രിയാണ് സംഭവം. കണക്കന്‍കടവിനടുത്ത് പമ്പ് ഹൗസ്-ആലമറ്റം റോഡില്‍ ചിറയ്ക്കല്‍ തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. സംരക്ഷണ ഭിത്തിയില്ലാത്ത സ്ഥലത്തുവച്ചാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. ചില്ല് പൊട്ടിച്ചാണ് മെല്‍ബിന്‍ പുറത്തിറങ്ങിയത്.
മൂന്നുപേരെയും രക്ഷപെടുത്താന്‍ മെല്‍ബിന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മേരിയുടെ സഹോദരന്റെ മകന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിനായി പോയി മടങ്ങുംവഴിയാണ് അപകടം.
Post Your Comments