CinemaMovie SongsBollywoodEntertainment

സസ്യാഹാരം ശീലമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍

മാംസാഹാരം ഉപേക്ഷിച്ച സസ്യാഹാരം ശീലമാക്കാന്‍ ബോളീവുഡ് സുന്ദരി സണ്ണി ലിയോണിന്‍റെ ഉപദേശം. മൃഗ സംരക്ഷണ സംഘടനയായ പെറ്റയുടെ പുതിയ പരസ്യത്തിലൂടെയാണ് സണ്ണി സസ്യാഹാരം ശീലമാക്കേണ്ടതിനെക്കുറിച്ച് പറയുന്നത്. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കാനിരിക്കുന്ന പരസ്യത്തിലാണ് വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച് സണ്ണി വിവരിക്കുന്നത്. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പെറ്റ ഇന്ത്യ ഇറക്കുന്ന പോസ്റ്ററില്‍ സണ്ണി പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ജീവിതം രുചികരമാക്കൂ, സസ്യാഹാരിയാകു’ എന്നതാണ് പെറ്റയുടെ ക്യാമ്ബയിന്‍ വാചകം.

മാംസ വ്യവസായവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ ഒരുപാട് ചൂഷണം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് പെറ്റയുടെ ക്യാമ്ബയിന്റെ ഭാഗമാകണമെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കണമെന്നും തോന്നിയത്. സസ്യാഹാരിയാകുമ്ബോള്‍ ഒരുപാട് ഊര്‍ജ്ജം ലഭിക്കുന്നു. ഇത് തന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയിട്ടുളളതായും സണ്ണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button