Latest NewsAlpam Karunaykku VendiNews

രോഗത്തിന് മുന്നില്‍ വര്‍ണ്ണക്കുടകള്‍ തീര്‍ക്കുന്ന ഈ സുന്ദരിയെ പരിചയപ്പെടാം

വികെ ബൈജു

മലപ്പുറം•പൂക്കോട്ടുംപാടത്തു എല്ല് പൊടിയുന്ന രോഗവുമായ് കഷ്ടപ്പെടുന്ന ശ്രീജയുടെ ജീവിതം ശ്രദ്ധേയമാവുന്നു. രോഗത്താൽ വലഞ്ഞിരിക്കാതെ, തന്നാൽ കഴിയുന്ന ചെറിയ ചെറിയ ജോലികളുമായ് ശ്രീജ ജീവിത പടവുകൾ ചവിട്ടികയറുന്നു. ജീവിതത്തിലേക്ക് ഒരു കൈതാങ്ങ് എന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ സുമനസ്സുകൾക്കും ഒരുപാട് സഹായിക്കാനാവും ശ്രീജയെ. കുട നിർമിച്ചു നൽകുന്ന പ്രവർത്തിയിൽ ഏർപ്പെട്ട ശ്രീജയ്ക്കു ഈ മഴക്കാലത്ത് നാം വാങ്ങുന്ന കുടകൾ ഓർഡറായി നൽകിയാൽ അതൊരു വലിയ താങ്ങായി മാറും ഈ സഹോദരിക്ക്.

ഓർഡറുകൾ കൊടുത്താൽ കുട നിർമ്മിച്ച്കൊടുക്കുന്ന ശ്രീജയുമായി ഒട്ടനവധി സ്കൂളുകളും, കടകളും ഇപ്പോൾ തന്നെ അകമഴിഞ്ഞ് സഹകരിക്കുന്നു. കൂടാതെസോപ്പ്, സോപ്പുപൊടി എന്നിവയും ഒാർഡർ നൽകിയാൽ ഉണ്ടാക്കികൊടുക്കുന്ന ശ്രീജയെ ആരുടെ മുന്നിലും തലകുനിക്കാതെ ജീവിക്കാൻ മറ്റു സമീപ ഭിന്നശേഷിക്കാരും സഹകരിച്ചു പരമാവതി ശ്രമിക്കുന്നുണ്ട്. അതിന് പരമാവതി പിന്തുണയേകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈ പിടിച്ച് ഉയർത്താൻ ഒരു നാടുതന്നെ കൂട്ടായ ശ്രമത്തിലാണ്. കുടകൾ അവിശ്യമുളളവർക്കു പരമാവധി ഓർഡർ നൽകുന്നതിനു താഴെ കൊടുത്ത മൊബൈൽ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

ശ്രീജ പൂക്കോട്ടുപാടം
മലപ്പുറം ജില്ല
ഫോൺ നംബർ 9605889897.

shortlink

Related Articles

Post Your Comments

Related Articles


Back to top button