Alpam Karunaykku VendiNews

പ്രണയപ്പക : യുവാവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി സഹായം തേടുന്നു

കൊച്ചി•പ്രണയ നൈരാശ്യത്തെത്തുടര്‍ന്നുണ്ടായ പകയില്‍ യുവാവ് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി ചികിത്സയ്ക്ക് സഹായങ്ങള്‍ തേടുന്നു. ഫെബ്രുവരി എട്ടിനാണ് ഉദയംപേരൂർ സ്വദേശിയായ അമ്പിളിയെ അയല്‍വാസിയായ അമലിന്റെ വെട്ടേറ്റ് അമ്പിളി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. അമ്പിളി സാധാരണ ജീവിതത്തിലേക്ക് വരണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്.

സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന രംഗന്‍റെയും ഹോട്ടല്‍ ജീവനക്കാരിയായ ഹൈമവതിയുടെ രണ്ടുമക്കളില്‍ ഒരാളാണ് അമ്പിളി. സ്കോളര്‍ഷിപ്പോടെയായിരുന്നു അമ്പിളി തലയോലപ്പറമ്പ് ദേവസ്വം കോളേജില്‍ ബി.എസ്.സി ഗണിതശാസ്ത്രം പഠിച്ചുവന്നത് അതിനിടയിലാണ് ദുരന്തം സംഭവിച്ചത്. ജീര്‍ണ്ണിച്ച് നശിക്കാറായ വീട്ടിലാണ് അമ്പിളി താമസിച്ചിരുന്നത്. പ്ലാസ്റ്റിക് ഫ്ലെക്സുകള്‍ കൊണ്ട് മറച്ച ഈ വീട്ടിന്‍റെ അറ്റകുറ്റപ്പണിക്ക് പോലും പണമില്ലാതെ വിഷമിക്കുന്ന രംഗന്‍ എങ്ങനെ മകളുടെ ചികില്‍സയ്ക്ക് ചിലവ് കണ്ടെത്തും എന്ന ആശങ്കയിലാണ്.

തലയോലപറമ്പ് കോളേജിലെ അമ്പിളിയുടെ സഹപാഠികള്‍ സമാഹരിച്ച് നല്‍കിയ ഒന്നരലക്ഷം രൂപയിലാണ് ഇപ്പോള്‍ ഈ കുടുംബം പിടിച്ചുനില്‍ക്കുന്നത്. തങ്ങളുടെ മകളുടെ തുടര്‍ചികിത്സയ്ക്കായി സന്മനസുള്ളവരുടെ സഹായം തേടുകയാണ് ഈ നിര്‍ധന കുടുംബം.

ഇവര്‍ക്കായി സഹായം അയക്കേണ്ട അക്കൗണ്ട് വിവരം ചുവടെ കൊടുക്കുന്നു.

AC NO.67234995616
SBT Udayamperoor
IFSC Code:
SBTR0000348

shortlink

Related Articles

Post Your Comments

Related Articles


Back to top button