ദോറിയ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാനുമായുള്ള കളിയിൽ നിന്ന് ഇന്ത്യ പിന്മാറണം എന്ന് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം. പാക്ക് പട്ടാളം തലയറത്തു വികലമാക്കിയ ബിഎസ്‌എഫ്ഹെഡ് കോസ്റ്റബിള്‍ പ്രേം സാഗറിന്റെ കുടുംബമാണ് ഇതു സംബന്ധിച്ച് പ്രധാന മന്ത്രിക്കു നിവേദനം നൽകിയത്.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാക്കിസ്ഥാനുംഏറ്റുമുട്ടുന്നത് ഞങ്ങൾ അനുകൂലിക്കുന്നില്ല എന്നും ഇതു രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരു സൈനികന്റെ കുടുംബത്തിന്റെ വേദനയാണെന്നും നിവേദനത്തിൽ പറയുന്നു. ഒരു മാസം മുമ്പാണ് ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക് സൈന്യം ഒരുക്കിയ ചതിയില്‍ അകപ്പെട്ട് പ്രേം സാഗറും മറ്റൊരു ബി.എസ്.എഫ് ഹെഡ് കോസ്റ്റബിളായ സാഗറും കൊല്ലപ്പെടുന്നത്.
നിയന്ത്രണരേഖ കടന്ന് 250 മീറ്ററോളം ഉള്ളിലായി ഒളിച്ചിരുന്ന പാക് സേന പട്രോളിങ് നടത്തുകയായിരുന്ന ഇരുവര്‍ക്കും നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും മൃതദേഹത്തിനോട് പാക് സൈന്യം ക്രൂരമായാണ് പെരുമാറിയത്. വികലമാക്കിയതിനോടൊപ്പം മൃതദേഹത്തില്‍ നിന്ന് തലവെട്ടി മാറ്റുകയും ചെയ്തു. പാകിസ്ഥാനുമായി കളിക്കാതിരിക്കുക മാത്രമല്ല, ആ രാജ്യവുമായി ഒരു ബന്ധവും ഇന്ത്യ പുലര്‍ത്തരുത് എന്നും സാഗറിന്റെ മകന്‍ ഈശ്വര്‍ ചന്ദ്ര ആവശ്യപ്പെട്ടു .
Post Your Comments