ഷിജു കരുവാരകുണ്ട്
കരുവാരകുണ്ട്: പതിനേഴുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഏഴു പേർ പിടിയിൽ. കേരള എസ്റ്റേറ്റില്‍ നിന്ന് ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തോക്കാട്ടില് അബ്ദുറഹ്മാന് , സ്രാമ്പിക്കല്‍ മുഹമ്മദ് കൈസ്, ചവറേങ്ങല്‍ ബിപിന്‍, പൊറ്റയില്‍ ഖാജാ മുഹിയുദ്ദീന് എന്ന കാജാപ്പു, പട്ടാണി നൗഷാദ്, മംലത്ത് അബദുല്ല, മാടശ്ശേരി കുഞ്ഞിമുഹമ്മദ് എന്നിവരാണ് പിടിയിലായത്.
മകന്റെ സ്വഭാവത്തില്‍വന്ന മാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ പോലിസിനെ വിളിക്കുകയായിരുന്നു. പരിധിയിലധികം പണം കണ്ടതും ബൈക്കിലെ കറക്കം, വീട്ടിലിരിക്കാന്‍ താല്പര്യമില്ലായ്മ എന്നിവയാണ് രക്ഷിതാക്കളില്‍ സംശയമുളവാക്കിയത്. പോലിസെത്തി കുട്ടിയുടെ മൊഴിയെടുത്തപ്പോയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പ്രതികളിലൊരാള്‍ ബൈക്കോടിക്കാന്‍ പരിശീലിപ്പിക്കാമെന്ന് പറഞ്ഞാണ് പീഡനം തുടങ്ങിയത്. തുടര്‍ന്ന് പണം നല്‍കിയും ബൈക്ക് പരിശീലിപ്പിച്ചും കുട്ടിയെ ആകൃഷ്ടനാക്കി. തുടര്‍ന്ന് പ്രതിയുടെ സുഹൃത്തുക്കളായ ആറുപേരും പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദിവസങ്ങള്‍ക്കു മുന്‍പ് 14 കാരനെ പീഡിപ്പിച്ചതിന് ഒന്‍പതു പേരെ പിടികൂടിയിരുന്നു.
Post Your Comments