തൃശൂര്‍: കുടുംബശ്രീയിലെ വനിതകളുടെ പുരോഗതിക്കായി ലക്ഷ്യ വെച്ച് ആവിഷ്കരിച്ച നാപ്കിൻ നിർമ്മാണ പദ്ധതിയി നിന്ന് കുടുംബശ്രീ പുറത്ത്. നിർമ്മാണം കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിക്ക് നൽകിയിരിക്കുകയാണ്.കുടുംബശ്രീക്ക് ഇതിന്റെ പാക്കിങ് മാത്രമാണ് നൽകിയിരിക്കുന്നത്. കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭ യൂനിറ്റുകള്‍ വഴി കേരള മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് സാനിറ്ററി നാപ്കിന് നല്കുന്ന പദ്ധതിയിലാണ് വൻ ക്രമക്കേട് നടന്നിരിക്കുന്നത്.
നാപ്കിന് നിര്‍മിച്ചു നല്കാന് കരാര്‍ ലഭിച്ചത് കേരളത്തില്‍ കുടുംബശ്രീയുടെ ഒൻപത് യൂനിറ്റുകള്‍ക്കാണ്. എന്നാൽ കുടുംബശ്രീയില്‍ സൂക്ഷ്മ സംരംഭങ്ങളുടെ ചുമതല വഹിക്കുന്ന ചിലരുടെ പ്രത്യേക താല്പര്യപ്രകാരം ഇത് കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിക്കു നൽകുകയായിരുന്നു. ഇതോടെ കുടുംബശ്രീക്ക് ഈ പദ്ധതിയിൽ നിന്ന് ഒരു ലാഭവും ലഭിക്കില്ലെന്ന് ഉറപ്പായി. കൊച്ചിയിൽ നിന്ന് ലഭിക്കുന്ന നാപ്കിൻ ഒന്നിന് 2.20 രൂപയാണ്.
ഇത് പാക്ക് ചെയ്തു വിൽക്കേണ്ടത് 2.50 രൂപക്കും. ഇതിൽ നിന്ന് ലാഭം വെറും 30പൈസ മാത്രം. ഇതിൽനിന്നാണ് പാക്കിങ്ങിനു ആവശ്യമായ സാധനങ്ങൾ കണ്ടത്തേണ്ടത്.ചരക്കു കൂലിയും ഇതില്‍നിന്ന് കണ്ടെത്തണം. നിശ്ചിത സമയത്ത് സ്വകാര്യ ഏജന്‍സി നാപ്കിന് എത്തിച്ചില്ലെങ്കില്‍ അതും യൂനിറ്റുകളുടെ തലയിലാവും. ചുരുക്കത്തിൽ കുടുംബശ്രീക്ക് ലഭിക്കേണ്ട ഒരു പദ്ധതിയാണ് ഇപ്പോൾ അട്ടിമറിച്ചിരിക്കുന്നത്.
Post Your Comments