IndiaNews

ആര്‍.എസ്.എസിനെ തോല്‍പ്പിക്കാന്‍ പുതിയ മാർഗവുമായി രാഹുൽ ഗാന്ധി

ചെന്നൈ: ആർ.എസ്.എസും ബി.ജെ.പിയും ഉയർത്തുന്ന വാദങ്ങൾക്ക് തടയിടാൻ താൻ ഗീതയും ഉപനിഷത്തും പഠിക്കുകയാണെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ചെന്നൈയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെല്ലാം സമന്മാരാണെന്നാണ് ഉപനിഷത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും പിന്നെ എങ്ങനെയാണ് ആർ.എസ്.എസുകാർ പ്രതിയോഗികളെ അടിച്ചമർത്തുന്നതെന്നും അത് ഉപനിഷത്തുകളുടെ ലംഘനമല്ലേയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ഇന്ത്യയുടെ വികാരം മനസിലാക്കാൻ ആർ.എസ്.എസുകാർക്ക് കഴിയില്ല. അവരുടെ ആസ്ഥാനമായ നാഗ്പൂരിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിക്കാൻ മാത്രമേ ആർ.എസ്.എസിന് കഴിയൂവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ ജനങ്ങളുടെ സംസ്‌ക്കാരത്തെയും ഭാഷയെയും പ്രകീർത്തിച്ച ശേഷം താൻ തമിഴ് സിനിമകൾ കാണാനും തമിഴ് സംസ്‌ക്കാരത്തെക്കുറിച്ച് പഠിക്കാനും തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button