ലക്‌നൗ: പരാതിക്കാരായ പെണ്‍കുട്ടികളെ അപമാനിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. തങ്ങൾക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടികളിൽ ഒരാളോട് ഈശ്വരി പ്രസാദ് എന്ന പൊലീസുകാരന്‍ മോശമായി പെരുമാറുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ അടുത്ത് വിളിച്ച് സ്വകാര്യ ഭാഗങ്ങളില്‍ തൊടുകയും മോശമായി പെരുമാറുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ ഇയാളെ സസ്‍പെൻഡ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം താന്‍ പെണ്‍കുട്ടിയുെട കൈയില്‍ പിടിച്ചിട്ടേയുള്ളൂവെന്നും ലൈംഗികമായി അപമാനിച്ചിട്ടില്ലെന്നും കോണ്‍സ്റ്റബിള്‍ ഇൗശ്വരി പ്രസാദ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Post Your Comments