പാരീസ്: പാരീസ് ഉടമ്പടി നടപ്പിലാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും കൈകോര്‍ത്തു. സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യയും ഫ്രാന്‍സും വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരീസിലെ എല്ലീസി കൊട്ടാരത്തില്‍ വെച്ചാണ് മോദി ചര്‍ച്ച നടത്തിയത്.
ഭാവി തലമുറയെ മുന്‍നിര്‍ത്തി കാലാവസ്ഥ സംരക്ഷണത്തിനായി, പാരീസ് ഉടമ്പടിയ്ക്ക് ഒപ്പം നീങ്ങാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിലുളള പാരീസ് ഉടമ്പടി ലോകം മുഴുവന്‍ പങ്കിടുന്ന പാരമ്പര്യമാണെന്നും മോദി പറഞ്ഞു. പാരീസ് ഉടമ്പടിയില്‍ നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിന് പിന്നാലെ പുറത്തുവന്ന ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും നിലപാടുകളെ ഏറേ ശ്രദ്ധേയോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
പൂര്‍വികരുടെ കരുതല്‍ മൂലം ഇന്ത്യ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ്. ഭാവി തലമുറയ്ക്ക് വേണ്ടി സമാനമായ നടപടി തുടര്‍ന്നും കൈകൊളളുമെന്നും നരേന്ദ്രമോദി പറഞ്ഞു. തീവ്രവാദത്തിനെതിരെ ഇന്ത്യയും ഫ്രാന്‍സും യോജിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി.
Post Your Comments