ന്യൂ ഡൽഹി ; ലോക്സഭയിൽ എംപിമാരുടെ ഹാജർനിലയെപ്പറ്റി അറിയാം. ലോകസഭയിലെ ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്തത് ഉത്തര്‍പ്രദേശിലെ ബാന്തയില്‍നിന്നുള്ള എംപിയായ ഭൈരോണ്‍ പ്രസാദ് മിശ്രയാണ് 1,468 ചര്‍ച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്. 100 ശതമാനം ഹാജരും അദ്ദേഹത്തിനുണ്ട്. ഭൈരോണ്‍ പ്രസാദിനെ കൂടാതെ ബിജെഡി എംപി കുല്‍മണി സമല്‍, ബിജെപി എംപിമാരായ ഗോപാല്‍ ഷെട്ടി, കിരിത് സോളങ്കി, രമേഷ് ചന്ദര്‍ കൗശിക് എന്നിവര്‍ക്കും ലോക് സഭയിൽ നൂറു ശതമാനം ഹാജരുണ്ട് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
545 എംപിമാരില്‍ 133 പേര്‍ക്ക് (25 ശതമാനം) മാത്രമാണ് 90 ശതമാനം ഹാജര്‍നിലയുള്ളത്. കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടുതല്‍ തവണ ലോക്സഭയില്‍ സോണിയാ ഗാന്ധിയാണ് ഹാജരായത്. സോണിയ ഗാന്ധിക്ക് 59 ശതമാനവും രാഹുല്‍ ഗാന്ധിക്ക് 54 ശതമാനം ഹാജരുമാണുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് സോണിയയ്ക്ക് സഭയില്‍ ഹാജരാകാന്‍ സാധിക്കാതിരുന്നത്. ലോക്സഭയില്‍ നടന്ന ചര്‍ച്ചകളില്‍ സോണിയ ഗാന്ധി അഞ്ച് ചര്‍ച്ചകളിലും രാഹുല്‍ഗാന്ധി 11 എണ്ണത്തിലും പങ്കെടുത്തു.
മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളായ വീരപ്പ മൊയ്ലി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്ക് 90 ശതമാനത്തിനു മേല്‍ ഹാജരുണ്ട്. 22 എംപിമാര്‍ പകുതി ലോക്സഭാ സമ്മേളനങ്ങളില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ.
സഭയില്‍ ഹാജരാകണമെന്ന് പ്രധാനമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും നിര്‍ബന്ധമില്ലാത്തതിനാല്‍ അവരുടെ ഹാജര്‍ നില ലഭ്യമല്ല. പ്രതിപക്ഷ നേതാവിനും ഇക്കാര്യത്തില്‍ ഇളവുണ്ട്.
Post Your Comments