ന്യൂഡല്‍ഹി: സ്ഥലത്തെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ പ്രതികരിച്ചയാളുടെ വീടിനുനേരെ ആക്രമണം. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്തുണ്ടായ വീട്ടിലാണ് വെടിവയ്പുണ്ടായത്. ഖാലിദ് ഖുറേഷി എന്നയാളുടെ വീടിനു നേരെയാണ് വെടിവയ്പ് നടന്നത്. സംഭവസമയം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് വെടിയേറ്റത്
എട്ടുവയസുള്ള സക്കിയ ഖാത്തൂന്‍ 12വയസുള്ള വികാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെടിവയ്പ് ഉണ്ടാകുന്ന സമയത്ത് ഇരുവരും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പ് നടത്തിയവര്‍ രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കി.
സ്ഥലത്തെ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരെ ഖാലിദ് ഖുറേഷി നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമായതെന്നാണ് വിവരം.
Post Your Comments