Latest NewsIndia

30,000 കോടി രൂപയുടെ കാര്‍ഷികടം എഴുതിതള്ളാന്‍ സര്‍ക്കാര്‍

മുംബൈ: യോഗി ആദിത്യനാഥിന് പിന്നാലെ കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ 30,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളാന്‍ തീരുമാനമായി.

ഈ ആവശ്യം ഉന്നയിച്ച് ദിവസങ്ങളായി കര്‍ഷകര്‍ സമരം നടത്തുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് കടം എഴുതി തള്ളുന്ന കാര്യം പ്രഖ്യാപിച്ചത്. അഞ്ച് ഏക്കര്‍ വരെ കൈവശമുള്ള കര്‍ഷകരുടെ കടബാധ്യതയായിരിക്കും വരുന്ന ഒക്ടോബര്‍ 31 ഓടെ സര്‍ക്കാര്‍ തീര്‍പ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കടം എഴുതിതള്ളാനുള്ള തീരുമാനം 40 ലക്ഷത്തോളം കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 1.36 കോടി കര്‍ഷകരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 31 ലക്ഷത്തോളം കര്‍ഷകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വായ്പ ഇനത്തില്‍ പൈസ അടയ്ക്കാന്‍ സാധിക്കാത്തവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button