ന്യൂഡൽഹി: ആധാര്‍ വിവരങ്ങളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാൻ കഴിയുന്ന ശക്തമായ നിയമങ്ങൾ രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ യുവസംരംഭകരുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധാർ വിവരങ്ങൾ പുറത്ത് വിടുന്നവർക്ക് 10 ലക്ഷംരൂപ പിഴയോടുകൂടി മൂന്നു വർഷം വരെ ജയിൽവാസമാണ് ശിക്ഷയെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ആധാര്‍ കാര്‍ഡ് നിലവില്‍ വന്നതോടെ കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ നേരിട്ട് ജനങ്ങളിലെത്തിക്കാനായെന്നും കേന്ദ്രപദ്ധതികളിലെ ഇടനിലക്കാരെ ഒഴിവാക്കിയതു വഴി 50,000 കോടി രൂപയുടെ ലാഭമുണ്ടായെന്നും. അദ്ദേഹം അവകാശപ്പെട്ടു.
Post Your Comments