Latest NewsIndia

സണ്ണിലിയോണ്‍ നല്ലൊരു കാര്യത്തിന് വേണ്ടി ആദ്യമായി അല്‍പ്പവസ്ത്രധാരിണിയായി

മുംബൈ : ബോളിവുഡ് നടി സണ്ണിലിയോണ്‍ വീണ്ടും അല്‍പ്പവസ്ത്രധധാരിണിയായി. എന്നാല്‍ ഇത്തവണ വസ്ത്രമുപേക്ഷിച്ചത് ഒരു നല്ലകാര്യത്തിനാണ്. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിന്റെ അവബോധം ജനങ്ങളിലെത്തിക്കാനുമായി ചിത്രീകരിച്ച പരസ്യചിത്രത്തിലാണ് സണ്ണി ലിയോണിന്റെ പുതിയ പരിവേഷം.

തന്റെ ശരീരത്തിന്റെ മേനിയഴിക് ഒരിക്കല്‍ക്കൂടി പ്രദര്‍ശിപ്പിക്കുന്ന പരസ്യചിത്രത്തിന് വന്‍ സ്വീകാര്യത ലഭിക്കുമെന്ന് സണ്ണി പറയുന്നു. സസ്യാഹാരത്തിലൂടെ ജീവിതം രുചികരമാക്കൂ എന്നാണ് പരസ്യചിത്രത്തില്‍ സണ്ണി പറയുന്നത്. മാസാഹാരം ഉപേക്ഷിക്കണമെന്നും തന്റെ ശരീര സൗന്ദര്യത്തിന്റ രഹസ്യം സസ്യാഹാരമാണെന്നും സണ്ണി പറയുന്നു. ഹിതേന്ദ്ര കപോപ്പാറയാണ് പരസ്യചിത്രത്തിന്റെ സംവിധായകന്‍. ചിത്രീകരണം സുബിസാമുവലും നിര്‍വ്വഹിച്ചിരിക്കുന്നു.

സണ്ണിയുടെ ശരീര സൗന്ദര്യം പരമാവധി ഒപ്പിയെടുത്താണ് പരസ്യചിത്രം തയ്യാറാക്കിയിരിക്കുന്നത്. തന്റെ ഊര്‍ജ്ജത്തിന്റെയും മേനിയഴക് നിലനിര്‍ത്തുന്നതിന്റെയും രഹസ്യം പച്ചക്കറികണ്. അതിനാല്‍ ആരോഗ്യം സംരക്ഷിക്കാനായി എല്ലാവരും പച്ചക്കറികള്‍ ധാരാളമായി കഴിക്കണമെന്ന സന്ദേശമാണ് സണ്ണി ലിയോണ്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button