ന്യൂഡല്‍ഹി: ഉപഭോക്താക്കളെ പിഴിഞ്ഞ് വീണ്ടും എസ്ബിഐ. ചെറുകിട ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മുദ്ര ലോണ്‍ യോജന പദ്ധതിയുടെ പലിശ ശതമാനം 9.8 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയർത്തിയാണ് എസ്ബിഐ വീണ്ടും ഉപഭോക്താക്കളെ പിഴിയുന്നത്. രാജ്യത്തെ 58 ദശലക്ഷം ചെറുകിട സംരഭകര്‍ക്ക് ആശ്വാസമായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് മുദ്ര. 5 മുതല്‍ 7 വര്‍ഷം വരെ തിരിച്ചടവ് കാലാവധി അനുവദിച്ചിരുന്ന ഈ പദ്ധതിയിൽ 50000 മുതല്‍ 10 ലക്ഷം രൂപ വരെയായിരുന്നു വായ്പ തുകയായി അനുവദിച്ചിരുന്നത്.
കേരളത്തില്‍ ലക്ഷക്കണക്കിന് പേരാണ് മുദ്ര വായ്പ എടുത്തിട്ടുള്ളത്. ഇതോടെ വായ്പ അടച്ചുതീരാത്തവർക്ക് പലിശ വർദ്ധനവ് ഒരു തിരിച്ചടിയായിരിക്കുകയാണ്. സഹകരണ ബാങ്കുകളൊഴികെ മറ്റ് ബാങ്കുകളൊന്നും മുദ്രവായ്പയ്ക്ക് ഏകീകൃത പലിശ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല എന്നതിന്റെ മറവിലാണ് എസ്ബിഐയുടെ ഈ നീക്കം.
Post Your Comments