പാട്‌ന: പഠിച്ച വിഷയം എന്താണെന്ന് പോലും അറിയാത്ത പ്ലസ്ടു ഒന്നാം റാങ്കുകാരന്‍. 42കാരനായ ബിഹാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേഷ് കുമാറിനെ പോലീസ് ചോദ്യം ചെയ്ത് വെള്ളംകുടിപ്പിച്ചു. പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിനാണ് ഗണേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഗണേഷ് രണ്ട് കുട്ടികളുടെ അച്ഛനാണ്. 24 വയസ് പ്രായം കാണിച്ചാണ് ഗണേഷ് പരീക്ഷ എഴുതിയത്. മാര്‍ക് ലിസ്റ്റില്‍ സംഗീതപഠനം പ്രാക്ടിക്കല്‍ പരീക്ഷയില്‍ 70ല്‍ 65 മാര്‍ക്കും തിയറിക്ക് 30ല്‍ 18 മാര്‍ക്കും നേടിയതായി കണ്ടു. പക്ഷേ, സംഗീതം എന്തെന്നോ വാദ്യോപകരണങ്ങള്‍ എന്തെന്നോ ഇയാള്‍ക്കറിയില്ല. ലതാ മങ്കേഷ്‌കര്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം മൈതിലി കോകില എന്നായിരുന്നു.
ക്രമക്കേട് മനസ്സിലായ പോലീസ് ഗണേഷിന്റെ പരീക്ഷാഫലം റദ്ദാക്കി. കഴിഞ്ഞ തവണ പ്ലസ്ടു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റൂബിറായിയെ മാധ്യമങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യാനെത്തിയപ്പോഴാണ് തട്ടിപ്പിന്റെ ഭീകരത പുറം ലോകമറിഞ്ഞത്. അഭിമുഖത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് റൂബീറായി താന്‍ പഠിച്ച വിഷയം പ്രൊഡിഗല്‍ സയന്‍സാണെന്നും അത് പാചകവുമായി ബന്ധപ്പെട്ടതാണെന്നും പറഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ റൂബി റായി ഉദ്ദേശിച്ചത് പൊളിറ്റിക്കല്‍ സയന്‍സ് എന്നായിരുന്നു.
ഗണേഷ് സ്വന്തമായാണ് സ്‌കൂളില്‍ അഡ്മിഷന്‍ നേടിയതെന്ന് സ്‌കൂളിന്റെ ഫൗണ്ടര്‍ സെക്രട്ടറി ജവഹര്‍ പ്രസാദ് സിംഗ് പറയുന്നു.നാല് വര്‍ഷം മുമ്പ് വീട് വിട്ട് പോയ ഗണേഷുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് സഹോദരിയും നിലപാട് വ്യക്തമാക്കി.
Post Your Comments