കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇങ്ങനെ ആരോപിച്ചത്.ബിജെപിയുടെ 13 പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത് എന്നും കണ്ണൂരിൽ ഓരോ ദിവസവും പ്രവർത്തകർക്ക് നേരെ അക്രമം നടക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒരു ഭാഗത്തു ബിജെപി ആണല്ലോ എന്ന ചോദ്യത്തിന് അതെങ്ങനെ സിപിഎമ്മിനേയും ബിജെപിയേയും താരതമ്യം ചെയ്യാനാകുക എന്ന് അമിത് ഷാ ചോദിച്ചു.കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ് എന്നും ഈ സർക്കാർ സ്വയം നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻ ഡി എയ്ക്ക് കേരളത്തിൽ നല്ല അടിത്തറയാണ് ഉള്ളതെന്നും ലോകസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്നും അമിത് ഷാ പറഞ്ഞു.മാണിയെ എൻ ഡി എ യിൽ ഉൾപ്പെടുത്തുന്നതിനെപ്പറ്റി ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.ഇന്നലെ കൊച്ചിയിൽ പാർട്ടി കോർ കമ്മിറ്റി യോഗത്തിലും, എൻ.ഡി.എ യോഗത്തിലും പങ്കെടുത്ത ഷാ ഇന്നും നാളെയും തലസ്ഥാനത്ത് ഉണ്ടാവും.
Post Your Comments