തൃശൂർ : നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ഭാരത പുഴയുടെ തീരത്ത് പ്രകൃതി സംരക്ഷണത്തിനായി നടത്തുന്ന രണ്ടാമത് ദേശീയ നദീ മഹോത്സവത്തിന് തുടക്കമായി. നാല് ദിവസങ്ങളിലായി നടക്കുന്ന നദി മഹോത്സവം മഹാ കവി അക്കിത്തം ഉദ്ഘാടനം ചെയ്തു.ഭാരതപ്പുഴയുടെ സംരക്ഷണത്തിനുള്ള പ്രാധാന്യം വിളിച്ചോതിക്കൊണ്ടാണ് നദീ മഹോത്സവം നടക്കുന്നത്.
അന്തരിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെയെ അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. അതിരപ്പിള്ളി, പരിസ്ഥിതിനയം, നദീ മലിനീകരണ പ്രശ്നങ്ങള്‍, പ്രകൃതി സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്ച്ചയുമടക്കമുള്ള വിപുലമായ പരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
Post Your Comments