മാല്‍കന്‍ഗിരി : ഒഡീഷയിലെ മാല്‍കന്‍ഗിരിയില്‍ തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജി. നാഗേശ്വര്‍ റാവു അലിയാസ്(38) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച മാല്‍കന്‍ഗിരിയിലെ വനത്തില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് നാഗേശ്വര്‍ കൊല്ലപ്പെട്ടത്. നിരവധി കൊലക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. പ്രദേശത്തു നിന്നു തോക്കുകളും സ്ഫോടകവസ്തുകളും പോലീസ് പിടികൂടി. ഒഡീഷ സര്‍ക്കാരാണ് ഇയാളുടെ തലയ്ക്ക് നാല് ലക്ഷം രൂപ പ്രഖ്യാപിച്ചത്.
Post Your Comments