ഹൈദരാബാദ്: സംസ്കാരം നടത്താൻ പണമില്ലാത്തതിനാൽ പിതാവ് മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദ് മയിലാർദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് 16 കാരിയായ മകളുടെ മൃതദേഹം അഴുക്കുചാലിൽ ഒഴുക്കിയത്. രണ്ട് വർഷം മുൻപ് മരിച്ച മകന്റെ ശവസംസ്കാര ചടങ്ങിനും പിന്നീട് മകളുടെ വയസ്സറിയിക്കൽ ചടങ്ങിനുമായി ഏകദേശം ഒരു ലക്ഷത്തോളം രൂപ പെന്റയ്യ പലരിൽ നിന്നായി കടം വാങ്ങിയിരുന്നു.
ഇതിനിടെ അയൽവീട്ടിൽ നിന്ന് മൊബൈൽ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് അപമാനം സഹിക്കാതെ മകളും ആത്മഹത്യ ചെയ്തു. തുടർന്ന് ജോലിസ്ഥലത്തുനിന്ന് തിരിച്ചെത്തിയ പെന്റയ്യ വിവരം ആരോടും പറയാതെ അർധരാത്രിയോടെ മൃതദേഹം അഴുക്കുചാലിൽ ഒഴുക്കുകയായിരുന്നു.ശവം ഒഴുകിനടക്കുന്നത് നാട്ടുകാർ കാണുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് വിവരങ്ങൾ പുറത്തായത്.
Post Your Comments