NattuvarthaLatest NewsNews

ഷെഡ്യൂൾ പരിഷ്ക്കരണം കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുമോ?

സുരേഷ് കുമാര്‍

കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപകമായ ഷെഡുകൾ പരിഷ്ക്കരണം നടന്നു വരികയാണ്. വരുന്ന 15-ാം തീയതിയോടു കൂടി അതു നടപ്പിലാകും. ഈ കോർപ്പറേഷന്റെ അന്ത്യത്തിന് അത് നാന്ദി കുറിക്കും. അതോടു കൂടി ഇവിടെ പ്രൈവറ്റൈസേഷസൻ നടപ്പിലാകും.

സിംഗിള്‍ ഡ്യൂട്ടി സർവ്വീസുകൾ, ഒന്നര ഡ്യൂട്ടി വരുന്ന സർവ്വീസുകൾ, പിന്നെ 16 മണിക്കൂർ ഉൾപ്പെടുത്തിയുള്ള ഡബിള്‍ ഡ്യൂട്ടി സർവ്വീസുകൾ എന്നിങ്ങനെയാണ്. രാവിലെ 5 മണിക്ക് തുടങ്ങുന്ന ഒന്നര ഡ്യൂട്ടി പാറ്റേണിന്റെ സർവ്വീസ് വൈകുന്നേരം 4 മണിക്ക് അവസാനിക്കും. ആ വണ്ടി പിന്നെ ബാക്കി വരികയാണ്. ആളുകൾക്ക് ആവശ്യമുള്ള വൈകുന്നേര സമയത്ത് പിന്നെ വണ്ടിയില്ലാതെ വരും. എന്നാൽ അത് രാവിലെ ഒരു 9 മണിക്ക് തുടങ്ങുന്നു എന്നിരിക്കട്ടെ. ആ സർവ്വീസ് രാത്രി 8 മണി വരെ ഉണ്ടാകും. പക്ഷെ രാവിലെ തുടങ്ങി 9 മണി വരെയുള്ള സമയത്ത് അതെങ്ങിനെ ഓടും. മറ്റ് ഏതെങ്കിലും സർവ്വീസിൽ ഉൾപ്പെടുത്താം എന്ന് വിചാരിക്കുക. ആ സർവീസിനും കാണില്ലേ രാവിലെ ട്രിപ്പുകൾ. പുതുതായി ഒന്നും തുടങ്ങുവാൻ വാഹനവും ഇല്ല. ഫലത്തിൽ ഒരു പാട് ട്രിപ്പുകൾ പീക്ക് അവറുകളിൽത്തന്നെ ഒഴിവാക്കേണ്ടി വരും.

ഈ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങൾ വ്യാപകമായി കടന്നു കയറും. അത് ടെമ്പോ ട്രക്കർ ഇനത്തിലും, കോൺട്രാക്ട് ക്യാരജ് ഇനത്തിലും, പ്രൈവറ്റ് സർവ്വീസ് ബസ്സുകളും ഒക്കെയുണ്ടാകും. പിന്നീട് അത് നീക്കം ചെയ്യുവാൻ നമുക്ക് കഴിയുകയുമില്ല.

ഒന്നുകിൽ ബോധപൂർവ്വം, സുശീൽ ഖന്ന ശ്രമിച്ചിരിക്കുന്നു എന്ന് സാരം, അല്ലെങ്കിൽ ഇക്കാര്യത്തിലെ അജ്ഞത കൊണ്ടാണ് എന്ന കാര്യത്തിൽ സംശയമില്ല. രണ്ടായാലും അത് കോർപ്പറേഷന് ഹാനികരമാണ്.

ജീവനക്കാരന് ശമ്പളം കുറച്ചു നൽകിയാൽ മതി എന്നത് ശരി തന്നെയാണ്. പക്ഷെ വാഹനങ്ങൾ Idle ആയി വെറുതെ കിടക്കും. വല്ലതും കിട്ടുന്ന സമയത്ത് വണ്ടികളെല്ലാം വെറുതെ കിടക്കും. ക്രു തേരാ പാരാ നോക്കി നടക്കും. ക്രമേണ ഇത് എന്താണോ ഉദ്ദേശിച്ചത്, ആ സ്ഥലത്ത് കോർപ്പറേഷൻ എത്തുകയും ചെയ്യും. വലിയ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ആണിക്കല്ല് ആണ് അണിയറയിൽ ഇളക്കിക്കൊണ്ടിരിക്കുന്നത്എന്നത് വാസ്തവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button