കൊല്ലം: വിവാഹിതയായ 28കാരിയെ സ്വര്‍ണം അപഹരിച്ചെന്ന് ആരോപിച്ച് ആറ് ദിവസം ജ്വല്ലറി ഉടമ പൂട്ടിയിട്ടു പീഡിപ്പിച്ചെന്ന് ആരോപണം.ഓയൂരില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. ആറ് മാസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്കെത്തിയത്. കോട്ടയം കുമരകം സ്വദേശിയായ യുവതിയാണ് ജ്വല്ലറി ഉമടക്കെതിരേ പരാതി നല്‍കിയത്.
തുടർന്ന് ജ്യുവലറി ഉടമയായ കൊല്ലം ആശ്രാമം മണിഗ്രാമത്തില്‍ ദില്‍ഷാദ് ഒളിവിൽ പോയി. യുവതിയുടെ പരാതിയിൽ ദിൽഷാദിന്റെ പിതാവായ 84 കാരനായ അബ്ദുല്‍ ഖാദറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവും പീഡനത്തിന് സഹായം നൽകിയെന്നാണ് യുവതിയുടെ ആരോപണം.യുവതിയെ അന്യായമായി തടങ്കലില്‍ വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അബ്ദുല്‍ഖാദറിനെ എഴുകോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
കടയുടെ മുകളിലെ മുറിയില്‍ വച്ച് ദില്‍ഷാദ് പലതവണ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കൂടാതെ പിതാവിന്റെ വീട്ടിൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായും യുവതിയുടെ മൊഴിയിൽ പറയുന്നു. പരാതിപ്പെട്ടാൽ ആഭരണം കവർന്ന കേസിൽ അകത്താക്കുമെന്നു ദിൽഷാദ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. ഇതിനിടെ ലാൻഡ് ഫോണിൽ നിന്ന് പോലീസിനെ വിളിക്കാൻ യുവതിക്ക് അവസരമുണ്ടാകുകയും പോലീസെത്തി യുവതിയെ മോചിപ്പിക്കുകയുമായിരുന്നു.
Post Your Comments