കൂടുതൽ കരുത്തനായ ഹിമാലയൻ വരുന്നു. അഡ്വേഞ്ചര്‍ ബൈക്കുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുത്ത് കൂട്ടിയ ഹിമാലയന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ റോയൽ എൻഫീൽഡ് . സി.ഇ.ഒ സിദ്ദാര്‍ഥ് ലാലാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. അഡ്വേഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലേക്ക് 411 സിസി ഹിമാലയനെ കഴിഞ്ഞ വര്‍ഷമാണ് റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലിത്തിച്ചത്.
24.5 ബിഎച്ച്പി കരുത്തും 32 എന്‍എം ടോര്‍ക്കുമേകുന്ന 411 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹിമാലയനില്‍ ഇപ്പോഴുള്ളത്. പുതിയ ഹിമാലയനിലെ എഞ്ചിന്‍ ശേഷി സംബന്ധിച്ച കാര്യങ്ങള്‍ ലഭ്യമല്ലെങ്കിലും 8-10 ബി.എച്ച്.പി വരെ അധിക കരുത്തേകുന്നതാകും പുതിയ എഞ്ചിന്‍. ഓരോ വര്‍ഷവും 6 ലക്ഷത്തോളം ബൈക്കുകൾ പുറത്തിറക്കുന്ന റോയൽ എൻഫീൽഡ് ഭാവിയില്‍ ഹിമാലയനൊപ്പം മറ്റു മോഡലുകളും കരുത്തേറിയ എഞ്ചിനില്‍ പുറത്തിറങ്ങും.
Post Your Comments