Latest NewsNewsInternationalAutomobile

57,000 ബൈ​ക്കു​ക​ള്‍ ഹാ​ര്‍​ലി ഡേ​വി​ഡ്സ​ണ്‍ തിരിച്ചു വിളിച്ചു: കാരണം ഇതാണ്

ചി​ക്കാ​ഗോ: ഇ​ന്ധ​ന ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ലോ​ക​മെമ്പാടും വി​റ്റ​ഴി​ച്ച 57,000 ബൈ​ക്കു​ക​ൾ ഹാർലി ഡേവിഡ്‌സൺ തിരിച്ചു വിളിച്ചു.2017 ഇ​ല​ക്ട്ര ഗ്ലൈ​ഡ് അ​ൾ​ട്രാ ക്ലാ​സി​ക്, പോ​ലീ​സ് ഇ​ല​ക്ട്രാ ഗ്ലൈ​ഡ്, പോ​ലീ​സ് റോ​ഡ് കിം​ഗ്, റോ​ഡ് കിം​ഗ്, റോ​ഡ് കിം​ഗ് സ്പെ​ഷ്യ​ൽ, സ്ട്രീ​റ്റ് ഗ്ലൈ​ഡ്, സ്ട്രീ​റ്റ് ഗ്ലൈ​ഡ് സ്പെ​ഷ്യ​ൽ, റോ​ഡ് ഗ്ലൈ​ഡ്, ഗ്ലൈ​ഡ് സ്പെ​ഷ്യ​ൽ തു​ട​ങ്ങി​യ ബൈ​ക്കു​ക​ൾ​ക്കാ​ണ് പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യി വ​രി​ക.എ​ൻ​ജി​ൻ ഓ​യി​ൽ കൂ​ള​ർ ലൈ​നി​ൽ ക്ലാമ്പ് സ്ഥാ​പി​ച്ച​തി​ൽ ത​ക​രാ​റു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​ത്.

ഓ​യി​ൽ ലൈ​ൻ അ​യ​യു​ന്പോ​ൾ റി​യ​ർ ട​യ​ർ വ​ഴി ഇ​ന്ധ​ന ചോ​ർ​ച്ച​യു​ണ്ടാ​കു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ചൊവ്വാഴ്ച മുതൽ ബൈക്കുകൾ തിരിച്ചു വിളിച്ചു തുടങ്ങും.2016 ജൂ​ലൈ ര​ണ്ടി​നും 2017 മെ​യ് ഒ​ന്പ​തി​നും ഇ​ട​യി​ൽ നി​ർ​മി​ച്ചു വി​റ്റ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളാ​ണ് കമ്പനി തിരിച്ചു വിളിക്കുന്നത്. പരിശോധനയും തകരാറും സൗജന്യമായി പരിഹരിച്ചു കൊടുക്കാനാണ് കമ്പനിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button