Latest NewsBikes & ScootersNewsAutomobile

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ലോക പ്രശസ്ത അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. വിൽപ്പന കുറഞ്ഞതും, ഭാവിയിൽ ഇന്ത്യൻ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല എന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യ വിടാൻ തീരുമാനിച്ചത്. ഹാര്‍ലി ഡേവിഡ്‌സണ്‍ മോഡലുകള്‍ക്ക് ഏറെ ആവശ്യക്കാരുള്ള നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ പസഫിക് മേഖലയിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുക.

ജനപ്രിയ മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവക്ക് 77,000 രൂപയുടെ ആനുകൂല്യം നല്‍കിയിട്ടു പോലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.കഴിഞ്ഞ വർഷം 2500 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് ഇന്ത്യയില്‍ വില്‍ക്കാനായത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസത്തില്‍ വെറും 100 ബൈക്കുകള്‍ മാത്രമാണ് വിറ്റത്. ആഗോള തലത്തില്‍ തന്നെ ഏറ്റവും മോശം വില്‍പ്പനയാണ് ഇന്ത്യയില്‍ കമ്പനിക്ക് നേരിടേണ്ടി വന്നത്. അമേരിക്കയില്‍ നിന്നും യന്ത്രഭാഗങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്ത് ഹരിയാനയില്‍ അസംബ്ള്‍ ചെയ്താണ് ഹാര്‍ലി ഇന്ത്യയിൽ വാഹനങ്ങൾ വിറ്റിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button