Business

ഇന്ത്യൻ നിരത്ത് കീഴടക്കാൻ പുത്തൻ ബൈക്കുമായി ഹാർലി ഡേവിഡ്സൺ

ഇന്ത്യൻ നിരത്ത് കീഴടക്കാൻ പുത്തൻ ബൈക്കുമായി ഹാർലി ഡേവിഡ്സൺ. ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750-യുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച പുതിയ സ്ട്രീറ്റ് റോഡ് 750 എന്ന മോഡലാണ് ഈ വർഷം ആദ്യമായി കമ്പനി പുറത്തിറക്കുന്നത്. നിര്‍മാണം അവസാനിപ്പിച്ച XR 1200X-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് സ്ട്രീറ്റ് റോഡിന്റെ ഡിസൈന്‍ പാറ്റേണ്‍. പുതിയ ഹെഡ് ലൈറ്റ് കൗള്‍, സ്പ്ലിറ്റ് സീറ്റ്, റിയര്‍ കൗള്‍ എന്നിവ ബൈക്കിന് കൂടുതൽ ലുക്ക് നൽകുന്നു.2017-harley-davidson-street-rod_827x510_51489076896

അമേരിക്കൻ ഇരു ചക്ര വാഹന നിർമാതാക്കളായ ഹാർലിക്ക് ഇന്ത്യയിൽ വൻ സ്വീകാര്യത നൽകിയ സ്ട്രീറ്റ് 750-യുടെ അതേ എഞ്ചിനാണ് പുതിയ മോഡലിനും നല്‍കുക. കരുത്ത് വർദ്ധിപ്പിച്ച 749 സിസി വി-ട്വിന്‍ എഞ്ചിന്‍ 3750 ആര്‍പിഎമ്മില്‍ 62 എന്‍എം ടോര്‍ക്കായിരിക്കും നൽകുക.

2017-harley-davidson-street-rod_827x510_81489076861

ബൈക്കിന്റെ മറ്റ് പ്രത്യേകതകളിലേക്ക് കണ്ണോടിക്കുമ്പോൾ ഹാന്‍ഡില്‍ ബാര്‍ എന്‍ഡിലാണ് റിയര്‍വ്യൂ മിറര്‍ . 13 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഫ്യുവല്‍ ടാങ്ക്. മുന്‍പത്തെക്കാളും ചെറുതാണ് എക്സ്ഹോസ്റ്റ് എന്നിവക്ക് പുറമെ ഇന്ത്യയിലേക്കെത്തുന്ന മോഡലിലും സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കിനൊപ്പം ABS (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) ഉള്‍പ്പെടുത്തും. 238 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം, ഇത് സ്ട്രീറ്റ് 750-യക്കൊള്‍ 5 കിലോഗ്രാം അധികമാണ്.

harley-davidson-street-rod-750-suspension_031017020902

7 ഇഞ്ച് കാസ്റ്റ് അലൂമിനിയത്തിലാണ് വീലുകള്‍. സ്ട്രീറ്റ് റോഡ് 750 എപ്പോള്‍ പുറത്തിറങ്ങുമെന്ന് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്ബനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 5.5 ലക്ഷം രൂപയാകും ഡല്‍ഹി എക്സ്ഷോറൂം വില. ഇന്ത്യൻ നിരത്തിൽ ട്രെയംഫ് ബേണ്‍വില്ലെയാണ് അധികം വൈകാതെ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്ട്രീറ്റ് റോഡ് 750യുടെ മുഖ്യ എതിരാളി.

09-1489054840-harley-davidson-street-rod-00050

harley-davidson-street-rod-lead

shortlink

Related Articles

Post Your Comments

Related Articles


Back to top button