ന്യൂഡല്‍ഹി: വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ കമ്മീഷന്‍ നല്‍കിയ വോട്ടിങ്ങ് മെഷീന്‍ ചലഞ്ച് ഇന്ന് രാവിലെ10 മുതല്‍ രണ്ടുവരെ നടക്കും. എല്ലാ പാര്‍ട്ടികള്‍ക്കും അവസരമുണ്ടായിരുന്നിട്ടും രണ്ടു പാര്‍ട്ടികള്‍ മാത്രമാണ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുന്നത്. ആരോപണം ഉന്നയിച്ച ആപ്പും കോൺഗ്രസ്സും ഇതിൽ നിന്ന് വിട്ടു നിൽക്കുന്നത് ശ്രദ്ധേയമായി.
സിപിഎമ്മും എന്‍സിപിയും മാത്രമാണ് വോട്ടിങ്ങ് യന്ത്രത്തിലെ തെറ്റു കണ്ടെത്താന്‍ പ്രതിനിധികളെ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശ്, പഞ്ചാബ്,ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളഇല്‍ ഉപയോഗിച്ച 14 മെഷീനുകളാണ് ചലഞ്ചിന് കൊണ്ടുവരുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളിലെ സാങ്കേതിക വിദഗ്ദ്ധര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, യന്ത്രം നിര്‍മ്മിക്കുന്ന കന്പനിയിലെ അധികൃതര്‍ എന്നിവരാണ് ഇതിൽ പങ്കെടുക്കുന്നത്.
ഒാരോ പാര്‍ട്ടിയില്‍ നിന്നും മൂന്ന് പേര്‍ക്ക് പെങ്കടുക്കാം. നാലു മെഷീനുകള്‍ വരെ ഉപയോഗിക്കാം. ഒരു മെഷീന് നാലു മണിക്കൂറാണ് സമയം അനുവദിച്ചിരിക്കുന്നത്.
ബിജെപിയും സിപിഐയും രാഷ്ട്രീയ ലോക്ദളും വെല്ലുവിളി നിരീക്ഷിക്കാന്‍ രംഗത്തുണ്ടാകും.സ്വന്തം നിലയില്‍ ആം ആദ്മി ഇ.വി.എം ചലഞ്ച് നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments