ലണ്ടൻ: ഇന്ത്യൻ വംശജനെ ബെയ്‌സ് ബോൾ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചു. സ്‌കോട്ട്ലാൻഡ് യാർഡ് ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. കെട്ടിട നിർമ്മാതാവും ഹയേസ് സ്വദേശിയുമായ സത്‌നം സിംഗിനെ (45) ഒരു സംഘമാളുകൾ അടിച്ച് പരിക്കേൽപ്പിക്കുകയും പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് വധ ശ്രമമായി രേഖപ്പെടുത്തിയ കേസ് കൊലപാതകമായി മാറിയെന്ന് സ്കോട്ലാൻഡ് യാർഡ് പറഞ്ഞു. വംശീയ അതിക്രമണമാണെന്നതിന് ഇത് വരെ യാതൊരു തെളിവുകളും ലഭിച്ചിട്ടിട്ടില്ലെന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിക്കാത്തതിനെ തുടർന്നാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഹൃത്തിന്റെ കൂടെ ഹയേസ് സ്ഥലത്ത് കൂടി നടന്ന് പോകുമ്പോൾ സിൽവർ നിറത്തിലുള്ള കാർ വന്ന് നിർത്തുകയും അജ്ഞാതരായ ഒരു സംഘം ബെയ്‌സ് ബോൾ ബാറ്റ് കൊണ്ട് അടിച്ച പരിക്കേൽപിക്കുകയായിരുന്നു.
Post Your Comments