കട്ടുപ്പാറ • ഒരു ഗ്രാമം മുഴുവൻ ഇരുവൃക്കകളും തകരാറിലായ രോഗിയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ അവരോട് കൈകോർക്കാൻ ഓട്ടോ തൊഴിലാളികളും. കട്ടുപ്പാറയിലെ അങ്ങാടിയിലെ സ്റ്റാൻഡിൽ ഓടുന്നതും, പാലം ജംഗ്ഷനിൽ ഓടുന്നതുമായ എല്ലാ ഓട്ടോകളുടെയും ഒരു ദിവസത്തെ വരുമാനം പൂർണ്ണമായും ചികിത്സാനിധിയിലേക്ക് മാറ്റിവെക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു. ഏകദേശം 50 ഓട്ടോകളിലധികം ഈ സംരംഭത്തിൽ പങ്കെടുക്കുന്നുണ്ട്.
പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് കട്ടുപ്പാറയിൽ താമസിക്കുന്ന ഇരിയത്തുംപറമ്പിൽ (കളക്കണ്ടൻ) കുഞ്ഞിമുഹമ്മദി ഭാര്യ സകീന രണ്ട് കിഡ്നികളുടെയും പ്രവർത്തനം നഷ്ടപ്പെട്ട് ചികിത്സയിലാണ്. കിഡ്നി മാറ്റിവെക്കലിനും, അനുബന്ധചികിത്സക്കുമായി ഏകദേശം 25 ലക്ഷത്തിൽപരം രൂപ ആവശ്യമാണ്. ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് “ഇരിയത്തും പറമ്പിൽ സകീന ചികിത്സാ സഹായനിധി” കമ്മിറ്റി രൂപീകരിക്കുകയും ചെയർമാൻ കൺവീനർ ട്രഷറർ അടക്കമുള്ള 38 അംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ടി.മുഹമ്മദ്‌കുട്ടി, ഇ കെ നാസർ,സി ടി അബ്ദുൽ അസീസ് ഇവരുടെ പേരിൽ പുലാമന്തോൾ സൗത്ത് ഇന്ത്യൻ ബാങ്കിലും, പുലാമന്തോൾ സർവീസ് ബാങ്കിലും ജോയിൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
സൗത്ത് ഇന്ത്യൻ ബാങ്ക്
പുലാമന്തോൾ ബ്രാഞ്ച്
A/C NO:0595053000006920
IFSC SIBL0000595
പുലാമന്തോൾ സർവീസ് ബാങ്ക്
പുലാമന്തോൾ ബ്രാഞ്ച്
A /C NO : SBO03240
DD/ചെക്ക് അയക്കുന്നവർ ടി.മുഹമ്മദ്‌കുട്ടി,ഇ കെ നാസർ,സി ടി അബ്ദുൽ അസീസ് ഇവരിൽ ആരുടെയെങ്കിലും പേരിൽ DD/ചെക്ക് എടുക്കേണ്ടതാണ്.
Post Your Comments