ഡല്‍ഹി : ഹരിയാനയില്‍ ശക്തമായ ഭൂചലനം. ദില്ലിയിലും ശക്തമായ കമ്ബനം അനുഭവപ്പെട്ടതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 4.25ന് ഹരിയാനയിലെ റോഹ്തകിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.റോഹ്തകില്‍ കടലില്‍ 22 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തിന്റെ പ്രകന്പനം ഡല്‍ഹിയിലും അനുഭവപ്പെട്ടു. ഏതാണ്ട് ഒരു മിനിട്ടോളം നീണ്ടു നിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്. ഉറക്കത്തിലായിരുന്ന ജനങ്ങള്‍ ഭയചകിതരായി വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. പാത്രങ്ങളും മറ്റും കുലുങ്ങി. ആളപായങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്ത്തിട്ടില്ല
Post Your Comments