നാദാപുരം: വിദ്യാര്‍ത്ഥികളില്ലാതെ അടച്ചുപൂട്ടേണ്ട സ്‌കൂളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. തൂണേരി പഞ്ചായത്തിലെ വെള്ളൂര്‍ നോര്‍ത്ത് എല്‍പി സ്‌കൂളിലാണ് ഇങ്ങനെയൊരു അവസ്ഥ. ഉണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികളും ടിസി വാങ്ങിപോയതോടെ സ്‌കൂളില്‍ ആരുമില്ലാതായി.
പഠിപ്പിക്കാന്‍ അധ്യാപകര്‍ റെഡിയാണ്, എന്നാല്‍ കുട്ടികളില്ല. പ്രവേശനോത്സവത്തിന് ആരെങ്കിലും സ്‌കൂളില്‍ ചേരാനെത്തുമെന്ന് പ്രതീക്ഷിച്ചു. പ്രധാന അധ്യാപിക മാത്രമായി. ബാക്കി അധ്യാപികമാരൊക്കെ വേറെ സ്‌കൂളിലേക്ക് മാറി. എട്ടിനകം ആരും ചേരാനെത്തിയില്ലെങ്കില്‍ സ്‌കൂളിനു പൂട്ടുവീഴുമെന്നുറപ്പാണ്.
ആദ്യ ദിനത്തില്‍ ആരും ചേരാത്ത കാര്യം ഡിപിഐക്കു റിപ്പോര്‍ട്ട് ചെയ്തതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അറിയിച്ചു.
Post Your Comments