കണ്ണൂര്‍: പുതിയതെരു എല്‍.എസ്.ഡി. സ്റ്റാമ്പ് (ലൈസര്‍ജിക് ആസിഡ് ഡൈഎത്തിലമൈഡ്) കൈവശം വെച്ചതിന് യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുഞ്ഞിമംഗലത്തെ കൊവ്വപ്പുറത്ത് അഞ്ചില്ലത്ത് തെക്കേപ്പുരയില്‍ ഷക്കീല്‍ നിയാസി (22)നെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.രാഗേഷും സംഘവും അറസ്റ്റ് ചെയ്തത്.
20 മില്ലിഗ്രാമുള്ള രണ്ട് ചെറിയ സ്ട്രിപ്പുകളാണ് പിടിച്ചെടുത്തത്. പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസത്തോളമായി യുവാവിനെ എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച അറസ്റ്റുചെയ്തു. 1500 രൂപയാണ് ഒരു സ്ട്രിപ്പിന്റെ വില.
തപാല്‍ സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നാണിത്. ഇതിനുമുമ്പും ജില്ലയില്‍നിന്ന് എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ പിടികൂടിയിട്ടുണ്ട്. തപാല്‍സ്റ്റാമ്പ് രൂപത്തിലുള്ള ഈ മയക്കുമരുന്ന് വ്യാപകമായി സംസ്ഥാനത്തെത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു.ഓഫീസര്‍മാരായ കെ.ടി.സുധീര്‍, വി.കെ.വിനോദ്, സി.ഇ.ഒ.മാരായ കെ.സി.ഷിബു, വി.പി.ശ്രീകുമാര്‍, സി.പുരുഷോത്തമന്‍ തുടങ്ങിയവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ ഹാജരാക്കി.
ബിനില്‍ കണ്ണൂര്‍
Post Your Comments