
ഹൈദരാബാദ്: തന്റെ നേരെ കുതിച്ചുചാടിയ നായ്ക്കൂട്ടത്തെ ആട്ടിയകറ്റി കൂസലായി നടന്നു നീങ്ങിയ അഞ്ച് വയസിനടുത്ത് പ്രായമുള്ള ബാലനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മുധിരാജ് കൃഷ്ണ എന്ന യു ട്യൂബ് യൂസര്‍ തന്റെ വീടിന്റെ പരിസരത്ത് നടന്നതെന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തത്.
ഇരുട്ടുള്ള വഴിയിലൂടെ നടന്ന് നീങ്ങുന്ന രണ്ട് കുട്ടികൾക്ക് നേരെ ഉറങ്ങിക്കിടന്ന നായ്ക്കൂട്ടം കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒരു കുട്ടിക്ക് ഓടി രക്ഷപ്പെടാന്‍ സാധിച്ചെങ്കിലും ഒരു കുട്ടി നായ്ക്കൂട്ടത്തില്‍ അകപ്പെട്ടു. എന്നാല്‍ ധൈര്യം ചോരാതെ നായ്ക്കൂട്ടത്തെ നേരിടുകയാണ് ചെയ്‌തത്.
https://youtu.be/duqjONSKF58
Post Your Comments