മുന്‍ കാലങ്ങളില്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടായിരുന്നു നികുതി. എാല്‍ നിലവില്‍ വരാന്‍ പോകു ജിഎസ്ടിയില്‍ നിരവധി നികുതികളും പണമടവുമെല്ലാം ഉള്‍പ്പെട്ടിരിക്കുന്നു. ഇതിലൂടെ ഉപഭോക്താവ് ഒരു നികുതി മാത്രം നല്‍കിയാല്‍ മതിയാകും. മാത്രമല്ല ഇപ്പോഴുള്ള എക്സൈസ് നികുതി, വില്‍പ്പന നികുതി, സേവന നികുതി, മുതലായവ ഒഴിവാകും.
ഇപ്പോള്‍ നികുതി പരിധിയില്‍ വരാത്തവരായ നിരവധി വ്യാപാര-വ്യവസായ സംരംഭങ്ങള്‍ അവരുടെ താല്‍പ്പര്യ പ്രകാരവും പ്രവര്‍ത്തന കാര്യക്ഷമതയുടെ അടിസ്ഥാനത്തിലും സ്വയം ജി.എസ്.ടി സ്വീകരിക്കും. അതുകൊണ്ടുതന്നെ ജി.എസ്.ടി വരുന്നതോടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞപക്ഷം 1% മുതല്‍ 2% വരെ അധികമാകുമൊണ് കണക്കുകൂട്ടല്‍. മാത്രമല്ല സംസ്ഥാന അതിര്‍ത്തികളില്‍ ചരക്ക് നീക്കത്തിനുള്ള കാലതാമസം കുറയുത് ഗതാഗതച്ചെലവും കുറയ്ക്കും. അത് ഉപഭോക്താക്കള്‍ക്ക് വിലകുറവ് ലഭിക്കുതിനും സഹായിക്കും.
രാജ്യത്ത് ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകു നികുതി പരിഷ്‌കരണം ജിഎസ്ടി ബില്ലിന്റെ രൂപത്തിലാണ് വരാന്‍ പോകുത്. അതുകൊണ്ട് തയൊണ് ഇതുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതിയെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്റില്‍ ഒടങ്കം പിന്തുണച്ചതും അതുവഴി പുതിയ നിയമ നിര്‍മാണത്തിന് സഹായിച്ചതും. ജിഎസ്ടി ബില്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുകയാണ്.
ഈ വര്‍ഷം പരമാവധി സെപ്റ്റംബറില്‍ ജിഎസ്ടി നിലവില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുത്. നിലവില്‍ വ്യാപാര-വ്യവസായ സമൂഹത്തെ ഒന്നടങ്കം തന്നെ ജി.എസ്.ടിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി സജ്ജമാക്കിക്കഴിഞ്ഞു. എന്തായാലും ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്.
Post Your Comments