മുംബൈ : ഫിഫ റാങ്കിങ് മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. പുതിയ റാങ്കിങ് പട്ടികയിൽ ഇന്ത്യ 100 -ാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാതെത്തന്നെ നൂറാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചു. കൂടാതെ കസാഖിസ്ഥാനും നിക്കരാഗ്വയും ഇന്ത്യക്കൊപ്പം 100-ാം സ്ഥാനം സ്വന്തമാക്കി. 1996 ഫെബ്രുവിരിയില്‍ ഇന്ത്യ നേടിയ 94-ാം സ്ഥാനമാണ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.
പുതിയ റാങ്കിങ്ങിലും ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അര്‍ജന്റീന രണ്ടാം സ്ഥാനവും,ജര്‍മനി മൂന്നാം സ്ഥാനവും നിലനിർത്തിയപ്പോൾ ചിലിയും കൊളംബിയയും നാലും അഞ്ചും സ്ഥാനം നിലനിർത്തി.
Post Your Comments