കൊല്‍ക്കത്ത•പാര്‍ട്ടി ആശയത്തിന് വിരുദ്ധമായ ജീവിത രീതി പിന്തുടര്‍ന്ന സി.പി.എം രാജ്യസഭാ എം.പിയും യുവ കമ്മ്യൂണിസ്റ്റ് നേതാവുമായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്ഷന്. സി.പി.എം ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ സൂര്യകാന്ത മിശ്രയാണ് സംസ്ഥാന സമിതി യോഗ തീരുമാനം പ്രഖ്യാപിച്ചത്.
മൊബൈല്‍ ഉള്‍പ്പടെ വിലകൂടിയ ഹൈ-ടെക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എം.പി ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഋതബ്രത ബാനര്‍ജിയുടെ പ്രതികരണം.
Post Your Comments