തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാറിൻറെ കശാപ്പ് നിരോധനത്തിനെതിരെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള പിണറായി വിജയന്റെ തീരുമാനത്തെയാണ് ചെന്നിത്തല പരിഹസിച്ചത്.
പിണറായി വിളിച്ചാൽ ത്രിപുര മുഖ്യമന്ത്രിയല്ലാതെ വേറെ ആരും വരില്ലയെന്നും മദ്യശാലകൾ തുറക്കാനുളള സർക്കാർ നീക്കം മുതലാളിമാരെ സഹായിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തെ മദ്യത്തിൽ മുക്കാനാണ് സർക്കാർ തീരുമാനം. മദ്യലോബി തിരഞ്ഞെടുപ്പിൽ സഹായിച്ചതിന് എൽ ഡി എഫിന്റെ പ്രത്യുപകാരമാണിത്.
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന തീരുമാനം അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, പാതയോര മദ്യശാലകള്‍ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മതമേലധ്യക്ഷന്‍മാരും രംഗത്തെത്തി. മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് മതമേലധ്യക്ഷന്മാര്‍ വെള്ളിയാഴ്ച ഗവര്‍ണ്ണറെ കാണും.
Post Your Comments