Latest NewsIndiaNews

കാശ്മീരില്‍ ഇന്ത്യക്ക് വെല്ലുവിളിയുമായി ബെഡ്റൂം ജിഹാദ്‌

ശ്രീനഗര്‍•കാശ്മീരില്‍ പോലീസിനെയും സുരക്ഷ ഉദ്യോഗസ്ഥരെയും വലച്ച് ബെഡ്റൂം ജിഹാദ്‌. ഇന്ത്യക്ക് എതിരെ നേരിട്ട് പോരാടുന്ന പതിവ് രീതികള്‍ ഉപേക്ഷിച്ച് വീടിന്‍റെ സുരക്ഷക്കുളില്‍ ഇരുന്നു പുതിയ യുദ്ധവേദി തുറക്കുകയാണ് ഭീകരര്‍.  സാമൂഹിക മാധ്യമങ്ങളുടെ പിന്‍ബലത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പികുകയാണ് പുതിയ രീതി. കശ്മീരില്‍ നിന്നുളളയുവാക്കളെ ഉള്‍പ്പെടുത്തിയുള്ള നിരവധി ഗ്രൂപ്പുകള്‍ സമൂഹിക മാധ്യമങ്ങളില്‍ സജീവമായി വരുന്നത്‌ കണ്ടെത്തിയിരുന്നു .  ഇവയില്‍ മിക്കവയുടെയും അഡ്മിന്‍ പാക്കിസ്ഥാനില്‍ നിന്നുള ഭീകരരനെന്നതാണ് നിഗമനം.

തെരുവോരങ്ങളിലും വഴികളിലും സൈന്യത്തിനെതിരെ ഏറ്റുമുട്ടുന്നത് ഒഴിവാക്കി സ്മര്‍ട്ട് ഫോണ്‌കളിലൂടെയും മറ്റും നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സൈന്യത്തിനെതിരെ കശ്മീര്‍ ജനത്തെ കുട്ടുകയാണ്  ലക്‌ഷ്യം വയ്ക്കുന്നത്. നുണ പ്രചരണം നടത്തി സൈന്യതിനെതിരെ സoഘടിക്കാനും ആക്രമണങ്ങള്‍ അഴിച്ചു വിടാനുമാണ് ഇത്തരം ഗ്രൂപ്പിലൂടെ ഭീകരര്‍ ആഹ്വാനo ചെയ്യുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button